Ticker

6/recent/ticker-posts

നീലേശ്വരം കോട്ടപ്പുറം ക്ഷേത്ര കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :നീലേശ്വരം കോട്ടപ്പുറം ക്ഷേത്ര കവർച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. നിരവധി കവർച്ചാ കേസുകളിൽപെട്ട പ്രതിയാണ് പിടിയിലായത്. വാളയാറിൽ നിന്നും 
നീലേശ്വരം പൊലീസ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ
 നീലേശ്വരത്ത് എത്തിച്ചു.
പത്തനംതിട്ട സ്വദേശി വിഷ്ണു 32 വാണ് അറസ്റ്റിലായത്.
ഒരു മാസം മുൻപ് കോട്ടപ്പുറം 
വൈകുണ്ഠേശ്വര
 ക്ഷേത്രത്തിലായിരുന്നു കവർച്ച. പതിനൊന്ന് പൂട്ടുകൾ പൊട്ടിച്ച പ്രതിനിരവധി ഭണ്ഡാരങ്ങൾ കവർന്നു. വിവിധ ജില്ലകളിലായി നിരവധി കേസുകൾ ഉണ്ട്.
നീലേശ്വരം സബ് ഇൻസ്പെക്ടർ കെ. അജിത, അസി. സബ് ഇൻസ്പെക്ടർമാരായ എൻ. എം. രമേശൻ , സുഗുണൻ, ശ്രീജിത്ത്, രമേശൻ , ഗിരിഷ് കുമാർ പള്ളികൈ,മഹേഷ് കാങ്കോൽ, അജിത്ത് പഉളിക്കര, സ്ക്വാഡ് അംഗങ്ങളായ
നിഗേഷ്, ദിനേശ്,നിഗിൽ എന്നിവർ ചേർന്നാണ് അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തിയത്.

Reactions

Post a Comment

0 Comments