Ticker

6/recent/ticker-posts

സൂപ്പർ മാർക്കറ്റിൻ്റെ പൂട്ട് തകർത്ത് പണവും മൊബൈൽ ഫോണും സിഗരറ്റ് പാക്കറ്റുകളും കള്ളന്മാർ കൊണ്ട് പോയി, പ്രതികളുടെ സി.സി.ടി.വി ദൃശ്യം

കാഞ്ഞങ്ങാട്: സൂപ്പർ
മാർക്കറ്റിൻ്റെ പൂട്ട് തകർത്ത് പണവും മൊബൈൽ ഫോണും സിഗരറ്റ് പാക്കറ്റുകളും കള്ളന്മാർ കൊണ്ട് പോയി. പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
 ഇന്ന് പുലർച്ചെ 2 മണിക്കും 3 മണിക്കും ഇടയിലാണ് മോഷണം. ചീമേനി
 ചെമ്പ്രകാനത്തെ 77സ്പീഡ് മാർട്ട് മിനി സൂപ്പർ മാർക്കറ്റിലാണ് മോഷണം. 7000 രൂപയും ഫോണും സിഗരറ്റുകളുമാണ് കള്ളന്മാർ കൊണ്ട് പോയത്. കടയുടമ വെള്ളൂർ ആലിൻ കീഴിലെ ഇസ്ഹാഖ് കല്ലറക്കലിൻ്റെ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments