കിണർ ഇടിഞ്ഞ് താഴുന്നു, .ഇതോടെ
കുടുംബം ഭീതിയിയിലായി . മഴ ശക്തമാകുന്നതോടെ കിണറിനൊപ്പം വീടും അപകടാവസ്ഥയിലാകുമോ എന്നാണ് ഭയം.
പുല്ലൂർ
പൊള്ളക്കട ചാരുത ഹൗസിൽ പി. നാരായണൻ ആചാരിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴുന്നത്. ശക്തമായ മഴയിലാണ് കിണർ ഇടിഞ്ഞു തുടങ്ങിയത്. ഇനിയും കനത്ത മഴ വന്നാൽ കിണർ പൂർണമായും താഴുമോയെന്ന് ആശങ്ക കുടുംബത്തിനുണ്ട്. 15വർഷം മുമ്പാണ് കിണർ നിർമ്മിച്ചത്. വീടിന്റെ കിടപ്പു മുറിക്ക് സമീപം കിഴക്കു ഭാഗത്താണ് കിണറുള്ളത്. കിണർ താഴ്ന്നാൽ വീടും അപകടഭീഷണിയിലാകും. നാരായണൻ ആചാരിയും ഭാര്യ രാധയും മകൻ വിനുവും ഭാര്യയും രണ്ട് മക്കളുമാണ് ഇവിടെ താമസിക്കുന്നത്. രാതി മഴ വരുമ്പോൾ സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് കുടുംബം പറയുന്നു. കിണർ അറ്റകുറ്റപണി നടത്താനുള്ള സാമ്പത്തിക ശേഷി കുടുംബത്തിനില്ല. പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് സഹായം ഉണ്ടാകണമെന്നാണ് കുടുംബംആവശ്യപ്പെടുന്നത്.
0 Comments