കാസർകോട്:ലോഡ്ജിൽ നിന്നും എം.ഡി.എം.എയും കഞ്ചാവും പണവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജ് മുറിയിലെ ബെഡിൽ തലയണക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്നുകൾ . ഹൊസങ്കടി ടൗണിലുള്ള ഗ്രാൻ്റ് ലോഡ്ജ് മുറിയിൽ നിന്നുമാണ് മഞ്ചേശ്വരം പൊലീസ് 1.61 ഗ്രാം എം.ഡി.എം.എയും 38.33 ഗ്രാം കഞ്ചാവും 19500 രൂപയും പിടികൂടിയത്.
പാവൂർ മച്ചമ്പാടി പാടി പള്ളത്തെ അഹമ്മദ് സൈഫുദീൻ 21, മഞ്ചേശ്വരത്തെ മുസ്താഖ് 36 എന്നിവരാണ് അറസ്റ്റ് ചെയ്തത്. ലോഡ് മുറിയിൽ ആളുകൾ വന്ന് പോകുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തൂഫാൻ ഓപ്പറേഷൻ്റെ ഭാഗമായി ലോഡ്ജ് മുറിയിൽ റെയിഡ് നടത്തുകയായിരുന്നു.
0 Comments