Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ ചരകൻ വൈദ്യർ നിര്യാതനായി

കാഞ്ഞങ്ങാട്:ആയുർവേദ ലോകത്തെ പ്രശസ്തനായ ചരകൻ വൈദ്യർ നിര്യാതനായി.
 കാഞ്ഞങ്ങാട്  ആയുർവേദ ചികിത്സാ രംഗത്ത് നൽകിയ സംഭാവനകൾ വളരെ വലുതാണ്.
തളിപ്പറമ്പ് പുളിമ്പറമ്പിൽ സ്വദേശിയായ
 മൈക്കീൽ രവീന്ദ്രൻ വൈദ്യർ എന്ന ചരകൻ
വൈദ്യർക്ക് 71 വയസായിരുന്നു . അമൈക്കീൽ ചരകൻ ആയുർവേദ വൈദ്യശാല കാഞ്ഞങ്ങാട്, തളിപ്പറമ്പ് പ്രധാന വൈദ്യനും മൈക്കീൽ ശ്രീ കരിംക്കുട്ടി ശാസ്തൻ ക്ഷേത്രം മുഖ്യകാർമ്മികനുമായിരുന്നു.
ഭാര്യ : പരേതയായ പുഷ്പലത, മക്കൾ : പ്രഭു  മൈക്കീൽ ( വി . ആർ . ഇവന്റസ് ), ഡോ. അഗ്നിവേശ് മൈക്കീൽ. 
മരുമക്കൾ : ഡോ. അനൂജ ( കീഴറ ), ഡോ. അനുഷ ( പാണപ്പുഴ )
സഹോദരങ്ങൾ : കൗസല്യ മാന്തംകുണ്ട്, ചന്ദ്രമതി പുളിംമ്പറമ്പ്, നന്ദിനി കണ്ണാടിപ്പറമ്പ്, ചന്ദ്രൻ പുളിമ്പറമ്പ്, ശിവശങ്കരൻ വൈദ്യർ പയ്യന്നൂർ, ഇന്ദിര പ്ലാത്തോട്ടം, മഞ്ജുഷ കൂവേരി, രാജേഷ് വൈദ്യർ പുളിമ്പറമ്പ്. നാളെ രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ പുളിമ്പറമ്പ് മൈക്കീൽ തറവാട് ക്ഷേത്രത്തിൽ പൊതുദർശനത്തിനു ശേഷം 
 സംസ്‍കാരം ഉച്ചക്ക് 1 മണിക്ക് സമുദായ ശ്മശാനത്തിൽ.
Reactions

Post a Comment

0 Comments