പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു . സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് സർക്കാർ ആശുപത്രിയിൽ പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കുന്നത്.
കാസർകോട് ജില്ലാ പഞ്ചായത്ത് 2026 2027 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലാ ആശുപത്രിയിൽ പദ്ധതി നടപ്പിലാക്കുന്നത്. ചികിത്സയിൽ കഴിയുന്ന രോഗികൾക്കുള്ള പ്രഭാത ഭക്ഷണം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. നല്ല ചായ നല്ല തുടക്കം എന്ന സന്ദേശവുമായി പദ്ധതിയുടെ ഉദ്ഘാടനമാണ് നടന്നത്. എല്ലാദിവസവും രാവിലെ 7 30 മണിക്കാണ് പ്രഭാത ഭക്ഷണം നൽകുന്നത്. ജില്ലാ ആശുപത്രി അധികൃതരുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങട് മുൻസിപാലിറ്റിയിലെ കുടുംബശ്രീക്കാണ് ഭക്ഷണ വിതരണ ചുമതല. കാഞ്ഞങ്ങാട് എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ ഭക്ഷണ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി. വി. രമേശൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ . കെ . സോയ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം . മനു, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. കൃഷ്ണൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റീന തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. സബീഷ്, ഡോ. സെറീന സലാം, ടി. വി. രാധിക ജില്ലാ ആശുപത്രി ആർ എം ഒ ഡോ. ബി. ഷഹർബാന, നേഴ്സിങ് സൂപ്രണ്ട് സി. ലളിതാംബിക ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം. പി. ജീജ സംസാരിച്ചു .
0 Comments