Ticker

6/recent/ticker-posts

കോട്ട് ധരിച്ച് സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം യുവതിയുടെ രണ്ടേകാൽ പവൻ മാല തട്ടിയെടുത്തു

കാസർകോട്:കോട്ട് ധരിച്ച് സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന  യുവതിയെ ഭയപെടുത്തി
രണ്ടേകാൽ പവൻ സ്വർണ മാല തട്ടിയെടുത്തു.
പൈവളികെ ബായിക്കട്ടയിലെ ഐത്തപ്പയുടെ മകൾ കെ. നയന 30 യാണ് പിടിച്ചു പറിക്കിരയായത്.
ഹൊസങ്കടി എസ്.ബി.ഐ ബാങ്കിന് സമീപം സർവീസ് റോഡിൽ ഇന്നലെ വൈകീട്ടാണ് സംഭവം.
നടന്ന് പോവുകയായി യുവതിയുടെ കഴുത്തിൽ നിന്നും ഹെൽമറ്റും കോട്ടും ധരിച്ച് സ്കൂട്ടറിലെത്തിയ പ്രതികൾ സ്വർണ മാല പിടിച്ച് പറിക്കുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments