Ticker

6/recent/ticker-posts

ഇരിയയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്:ഇരിയയിൽ ബസ്സും  സ്കൂട്ടറും കൂട്ടിയിടിച്ച്   ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കഴിഞ്ഞ ബുധനാഴ്ച രാവിലെ
ഇരിയ ബംഗ്ലാവ് സ്റ്റോപ്പിനും ടൗണിനും ഇടയിലുള്ള പള്ളിക്ക് മുൻവശത്തെ വളവിലാണ് അപകടം.സ്കൂട്ടറി യാത്ര ചെയ്യുകയായിരുന്ന ഇരിയാ മണ്ടേങ്ങാനത്തെ ഫാറൂഖി (32) ആണ് മരിച്ചത്.
കാഞ്ഞങ്ങാട് നിന്ന് പണത്തൂരിലേക്ക് പോവുകയായിരുന്ന അഞ്ജലി ബസ്സുമായാണ് കൂട്ടിയിടിച്ചത്.ഫാറൂഖിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാത്രി മരിച്ചു.
സ്കൂട്ടർ പൂർണമായും തകർന്നിട്ടുണ്ട്.
മൊബൈൽ ഫോൺ ടെക്നീഷ്യൻ ആയിരുന്നു ഫാറൂഖ്.
Reactions

Post a Comment

0 Comments