Ticker

6/recent/ticker-posts

പൊലീസ് തലപ്പത്ത് വൻ അഴിച്ചു പണി, പി.വിജയന് ക്രമസമാധാന ചുമതല

തിരുവനന്തപുരം:  പൊലീസ് തലപ്പത്ത്  അഴിച്ചുപണി. 30 ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഇന്റലിജൻസ് എ.ഡി.ജി.പി ആയിരുന്ന പി. വിജയനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആയി നിയമിച്ചു. സൈബർ ഓപ്പറേഷൻസ് എ.ഡി.ജി.പിയുടെ പൂർണ അധിക ചുമതലയും ഇദ്ദേഹത്തിന് നൽകി.പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായിരുന്ന എസ്. ശ്രീജിത്തിനെ ജയിൽ മേധാവിയായി മാറ്റി. ബൽറാം കുമാർ ഉപാധ്യായയെ ജയിൽ മേധാവി സ്ഥാനത്തുനിന്നും ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി ആയി നിയമിച്ചു.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ആയിരുന്ന എച്ച്. വെങ്കിടേഷിന് അതേ തസ്തികയിൽ പൂർണ്ണ ചുമതല നൽകി. ദിനേന്ദ്ര കശ്യപിനെ ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നും ഇന്റലിജൻസ് എ.ഡി.ജി.പി ആയി  നിയമിച്ചു.
Reactions

Post a Comment

0 Comments