പി.നിധിൻ രാജിനെ കാസർകോട്
ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. നിലവിലെ കാസർകോട് ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ ഭാരത റെഡിയെ കണ്ണൂരിൽ കമ്മീഷണറായി നിയമിച്ചു.
കേരള കേഡറിലെ പ്രമുഖ ഐ.പി.എസ് ഉദ്യോഗസ്ഥനായ പി. നിധിൻ രാജ്, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറായിരുന്നു. 2019 ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹം, 2018ലെ സിവിൽ സർവീസ് പരീക്ഷയിൽ 210-ാം റാങ്ക് നേടിയാണ് ഐ.പി.എസ്സിലേക്ക് പ്രവേശിച്ചത്. കാസർകോട് ജില്ലയിലെ രാവണീശ്വരം സ്വദേശിയാണ്.വിദ്യാഭ്യാസം: കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ
നിന്ന് എൻജിനീയറിങ് ബിരുദം പൂർത്തിയാക്കി. സർവീസിന്റെ തുടക്കത്തിൽ വയനാട് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് , തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
0 Comments