Ticker

6/recent/ticker-posts

കാറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

കാഞ്ഞങ്ങാട്: ദേശീയ പാതയിൽ
കാറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് യുവാവിന് 
ഗുരുതരമായി പരിക്കേറ്റു.
പുല്ലൂരിനും പൊള്ളക്കടക്കും ഇടയിൽ ഏമ്പം കുണ്ടിൽ ഇന്ന് രാവിലെയാണ് അപകടം.
ചെർക്കളയിൽ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്പലത്തറ എസ്. ഐ പ്രകാശൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. അപകട സ്ഥലത്തേക്ക് നാട്ടുകാർ ഫയർ ഫോഴ്സിനെയും വിളിച്ചിരുന്നു . ഈ ഭാഗത്ത് അപകടം പതിവായതായി നാട്ടുകാർ പറഞ്ഞു.
Reactions

Post a Comment

0 Comments