കാഞ്ഞങ്ങാട്: വീട്ടിലെ കിടപ്പ് മുറിയിൽ നിന്നും എം. ഡി. എം. എയുമായി യുവാവ് അറസ്റ്റിൽ. ഇന്ന് പുലർച്ചെ 12.40 ന് അമ്പലത്തറ പൊലീസ് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ
തൂഫാൻ്റെ ഭാഗമായി നടത്തിയ റെയിഡിലാണ് 2.12 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തത്.
അമ്പലത്തറ മൂന്നാം മൈൽ മുണ്ടോട്ട് എൻ.കെ. ഉണ്ണികൃഷ്ണൻ 33 ആണ് അറസ്റ്റിലായത്.
അലമാരയിൽ നിന്നും ആണ് മയക്ക് മരുന്ന് കണ്ടെത്തിയത്. പ്രതി വെൽഡിംഗ് തൊഴിലാളിയാണ്.
0 Comments