Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് : എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സൗത്ത് ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്ത് നിന്നും ഇന്നലെ രാത്രി 11.15 മണിയോടെ ഹോസ്ദുർഗ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മടിക്കൈ ചാളക്കടവിലെ പി. പി. സിറാജിനെ 38 യാണ് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. 3.260 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. എസ്. ഐ എ . ആർ .ശാർങാധരൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ തുഫാൻ്റെ ഭാഗമായായിരുന്നു പരിശോധന.
Reactions

Post a Comment

0 Comments