Ticker

6/recent/ticker-posts

ദേശീയ വടംവലി താരമായ യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :ദേശീയ വടംവലിതാരമായ യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പുല്ലൂർ ഇട്ടമ്മലിലെ ഇട്ടു എന്ന ബൈജു 38വാണ് മരിച്ചത്. ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
 മൊബൈൽ ടവറിൻ്റെ സെക്യൂരിറ്റിജീവനക്കാരനായിരുന്നു. പുല്ലൂർ ഏ. കെ. ജി ക്ലബ്ബിൻ്റെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
പുല്ലൂർ ഏ.കെ. ജി. ക്ലബ്ബിന് വേണ്ടിയും ജില്ലയിലെ ഇതര ടീമുകൾക്കൊപ്പവും ജില്ലാസംസ്ഥാന തലങ്ങളിൽ വടം വലി മത്സരങ്ങളിൽ പങ്കെടുത്തിരുന്നു.
ദേശീയ മത്‌സരങ്ങളിലും പങ്കെടുത്തിരുന്നു. സി.പി. എം പ്രവർത്തകനായിരുന്നു.
 നേരത്തെ പുല്ലൂരിൽ ഹോട്ടൽ നടത്തിയിരുന്നു. അവിവാഹിതനാണ്
അമ്മ: വനജ .
അമ്പലത്തറ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments