Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ അബോധാവസ്ഥയിൽ കണ്ട സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ടൗണിൽ അബോധാവസ്ഥയിൽ കണ്ട സ്ത്രീയെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ആദ്യം മരിച്ചെന്ന് കരുതിയായിരുന്നു വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി പരിശോധിച്ചതിൽ ജീവനുണ്ടെന്ന് വ്യക്തമായി. 
ബസ് സ്റ്റാൻഡിന് സമീപം പെട്രോൾ പമ്പിന് എതിർവശം പടിഞ്ഞാറ് ഭാഗം ഫൂട്ട് പാത്തിൽ ഇന്ന് രാവിലെയാണ് സ്ത്രീയെ അബോധാവസ്ഥയിൽ കണ്ടത്. അനക്കമില്ലാതെ മഴ നനഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹമാണെന്ന് കരുതി സമീപത്തുണ്ടായിരുന്നവർ പൊലീസിനെ വിളിച്ചു. ഹോസ്ദുർഗ് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ചിട്ടില്ല എന്ന് വ്യക്തമായത് . തുടർന്ന് സ്ത്രീയെ 
ജില്ലാശുപത്രിയിലെത്തിച്ചു. യാചക സ്ത്രീയാണോ എന്ന സംശയമുണ്ട്.
Reactions

Post a Comment

0 Comments