Ticker

6/recent/ticker-posts

കീമിൽ ഒന്നാം സ്ഥാനം വെള്ളിക്കോത്തെ സാരംഗ് സുനിലിന്

കാഞ്ഞങ്ങാട്: കീം പരീക്ഷയിൽ ജി ല്ലയിൽ ഒന്നാംസ്ഥാനം കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി സാരംഗ് സുനിലിന്. 600ൽ 556 സ്കോർ നേടിയ സാരംഗ് സംസ്ഥാനതലത്തിൽ 86-ാം റാങ്കാണ് കരസ്ഥമാക്കിയത്. നേരത്തെ ജെ.ഇ. ഇ അഡ്വാൻസ്‌ഡ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 6778-ാം റാങ്ക് നേടിയ സാരംഗ് ഐ.ഐ.ടി യിൽ തൻ്റെ സീറ്റ് ഉറപ്പിച്ചിട്ടുണ്ട്.
പത്താംക്ലാസ് വരെ പെരിയ നവോദയ സ്കൂളിലായിരുന്നു പഠനം. കേരള വിഷൻ കേബിൾ ഓപ്പറേറ്റർ വെള്ളിക്കോത്തെ കെ.സുനിൽകുമാറിന്റെയും പെരിയ വില്ലേജ് ഓഫീസിലെ ഫീൽഡ് അസി സ്റ്റൻ്റ് കെ.സജിതയുടെയും മകനാണ്. സഹോദരൻ സംവേദ് വെള്ളിക്കോത്ത് എം.പി.എസ് ജി.വി. എച്ച്.എസ്‌.എസിലെ നാലാംക്ലാസ് വിദ്യാർഥിയാണ്.
Reactions

Post a Comment

0 Comments