Ticker

6/recent/ticker-posts

സ്വകാര്യ ബസ് ഡ്രൈവർ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം:സ്വകാര്യ ബസ് ഡ്രൈവറെ സീലിംഗ്
 ഫാനിൽ കെട്ടി തൂങ്ങി
 മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ മുറിയിൽ ഇന്ന് രാവിലെ 7.30 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
നീലേശ്വരം കോളനി റോഡിലെ കുഞ്ഞികൃഷ്ണൻ്റെ മകൻ അനുരാഗ് 29 ആണ് മരിച്ചത്. കോളനി റോഡിലെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്.
 നീലേശ്വരം, കാഞ്ഞങ്ങാട് റൂട്ടിൽ ഉൾപെടെ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു. മൂന്ന് ദിവസമായി ജോലിക്ക് പോയിരുന്നില്ല.
നീലേശ്വരം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments