കാസർകോട്: ജില്ലക്ക് ആദ്യമായി
സ്വന്തം ഐ.പി.എസുകാരൻ പൊലീസ് മേധാവിയായി എത്തി. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ സ്ഥാനത്തുനിന്ന് എത്തിയ രാവണേശ്വരം സ്വദേശി പി. നിധിൻരാജ് ഐ.പി.എസ് ആണ് ജി ല്ലയുടെ പുതിയ മേധാവി. കാസർകോടിൻ്റെ
പൊലീസ് മേധാവിയായി അദ്ദേഹം ഇന്ന് രാവിലെ ചുമതല ഏറ്റു. കണ്ണൂരിലേക്ക്
സ്ഥലം മാറി പോകുന്ന പൊലീസ് മേധാവി വിജയ ഭാരത് റെഡ്ഡി പുതിയ പൊലീസ് മേധാവിയെ സ്വീകരിച്ച് ചുമതല
കൈമാറി.
2018 കേഡൻ ഐ.പി.എസുകാരനായ നിധിൻരാജ് തിരുവനന്തപുരം അസി. കമീഷണറായിരുന്നു. കോഴിക്കോട് റൂറൽ എസ്.പിയായശേഷം കണ്ണൂർ സിറ്റി പൊലീസ് കമീഷണറായി തുടരുന്ന സ്ഥാനത്തു നിന്നാണ് കാസർകോട് എത്തിയത്.
ഐ.പി.എസുകാർക്ക് സ്വന്തം ജില്ലയിൽ പൊലീസ് മേധാവിയായി നിയമനം ലഭിക്കുന്നത് അപൂർവമാണ്.
രാവണേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് മലയാളം മാധ്യമത്തിൽ പത്താം ക്ലാസ് കഴിഞ്ഞ നിധിൻരാജ് ദുർഗ ഹയർസെക്കൻഡറി സ്കൂളിലാണ് പ്ലസ്ടു പൂർത്തിയാക്കിയത്.
തുടർന്ന് കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽനിന്ന് ബി.ടെക് നേടി സോഫ്റ്റ്‌വെയർ എൻജിനിയറായി ജോലി ചെയ്യുന്നതിനിടെയാണ് സിവിൽ സർവീസിന് ശ്രമം നടത്തിയത്.
2018ലെ പരീക്ഷയിൽ 210 മാർക്കോടെ സിവിൽ സർവീസ് പാസായ നിധിൻരാജ് വയനാട് എ. എസ്.പി പരിശീലനത്തിലിരി ക്കെ വീണ്ടും പരീക്ഷയെഴുതി റാങ്ക് പട്ടികയിൽ 319-ാം റാങ്ക് നേടിയിരുന്നു. രണ്ടുതവണ റാങ്ക് പട്ടികയിൽ പെട്ടതും പ്രത്യേകതയായി. രാണേശ്വരം എക്കാൽ വീട്ടിൽ കെ. രാജേന്ദ്രന്റെയും പി. ലതയുടെയും മകനാണ്. ഭാര്യ ഡോ. ലക്ഷ്മി കൃഷ്ണൻ. യേനപോയ മെഡിക്കൽ കോളജ് ഇ.എൻ. ടി വിഭാഗത്തിലാണ്
0 Comments