Ticker

6/recent/ticker-posts

മഞ്ചേശ്വരത്ത് മണിക്കൂറുകൾക്കിടയിൽ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു

കാസർകോട്:മഞ്ചേശ്വരത്ത് മണിക്കൂറുകൾക്കിടയിൽ
 രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു. ഇന്നലെ
 വൈകുന്നേരമുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ ആണ് രണ്ട് മരിച്ചത്. 
 വൈകുന്നേരം മൊഗ്രാൽ സ്വദേശിയായ ഉമേശനെ ഗുഡ്സ്
ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പിന്നാലെ
​ രാത്രി 8:30 ഓടെ മഞ്ചേശ്വരം കീർത്തേശ്വര സ്വദേശി മനീഷിനെ 18 യും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
 ഭിന്നശേഷിക്കാരനായ യുവാവ് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.
​രണ്ട് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മംഗൽപാടി  ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments