കാഞ്ഞങ്ങാട്: ജില്ലാശുപത്രിക്കുള്ളിൽ യുവാവിന് പട്ടിയുടെ കടിയേറ്റു. രോഗിക്ക് കൂട്ടിരിക്കാൻ എത്തിയ യുവാവിന് ആശുപത്രിയുടെ രണ്ടാം നിലയിൽ വച്ചാണ് പട്ടിയുടെ കടിയേറ്റത്. അലാമിപള്ളി കല്ലംചിറയിലെ സോണിയുടെ മകൻ അബിനാ 22 ണ് ഇന്നലെ രാത്രി ആശുപത്രിയിൽ വെച്ച് നായയുടെ കടിയേറ്റത്. വലതു കൈ വിരലിനാണ് കടിയേറ്റത്. അമ്മയുടെ അനുജൻ വെള്ളരിക്കുണ്ടിലെ സുജിത്തിനെ ഇഴു ജന്തുകടിച്ചെന്ന സംശയത്തിൽ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് കൂട്ടിരിപ്പിനെത്തിയതായിരുന്നു യുവാവ്. സുജിത്തിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും രക്തം പരിശോധിക്കാൻ തൊട്ടടുത്തുള്ള രണ്ടാം നിലയിലെ ലാബിലേക്ക് എത്തിയ സമയത്താണ് തെരുവ് പട്ടി ആക്രമിച്ചതെന്ന് ബന്ധുക്കൾ ഉത്തരമലബാറിനോട് പറഞ്ഞു. ലാബിന് മുന്നിൽ വച്ചാണ് പട്ടികടിച്ചത്. ജില്ലാശുപത്രിക്കകത്തും വരാന്തയിലും ആശുപത്രി പരിസരങ്ങളിലും നാളുകളായി തെരുവ് പട്ടി ശല്യം രൂക്ഷമാണ്. രാത്രി സമയങ്ങളിൽ രോഗികളും കൂട്ടിരിപ്പിനെത്തിയ വരും ഭയപ്പാടോടെയാണ് കഴിയുന്നത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ലാബിലേക്കും മരുന്ന് വാങ്ങാനും സ്ത്രീകൾ രാത്രിസമയം ഭയപാടോടെയാണ് വാർഡിൽ നിന്നും ഇറങ്ങുന്നത്. പകൽ സമയങ്ങളിലും പട്ടി ശല്യം രൂക്ഷമാണ്.
0 Comments