Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് രണ്ട് മരങ്ങൾ പൊട്ടി വീണു, കാർ തകർന്നു, വൻ അപകടം ഒഴിവായി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ഇന്ന് ഉച്ചക്ക്
രണ്ട് മരങ്ങൾ പൊട്ടി വീണു.
കാർ തകർന്നു. ഒരാൾ തല നാരിഴക്ക് രക്ഷപെട്ടു.
വൻ അപകടമാണ് ഒഴിവായി.
കാഞ്ഞങ്ങാട്
ശ്രീകൃഷ്ണ മന്ദിരം റോഡില്‍ പി. ടി ക്വാര്‍ട്ടര്‍സിലെ
രണ്ട് മരങ്ങളാണ് പൊട്ടിവീണത്.റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കോര്‍പിയോ കാറിന് മുകളിലേക്കാണ് ഒരു മരം വലിയ ശബ്ദത്തോടെ പൊട്ടിവീണത്.
അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തര്‍ന്നു.
മറ്റൊരു വന്‍ മരത്തിന്റെ രണ്ട് ശിഖിരങ്ങളാണ് പൊട്ടിവീണത്..ഈ അപകടത്തില്‍ നിന്നും ഒരാള്‍ തലനാരിഴയക്ക് രക്ഷപ്പെട്ടു.വാഹനങ്ങളില്‍ ഗ്രീസടിക്കുന്ന പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുകയായിരുന്ന സുരേഷന്‍ എന്നയാളാണ് പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടത്. മതിലിനോട് ചേര്‍ന്ന്  ഷെഡ് നിര്‍മിച്ച് ഇതില്‍ മെക്കാനിക്ക് പ്രവൃത്തി നടത്തി വരികയായിരുന്നു സുരേഷന്‍..മരം വീണതിനെ തുടര്‍ന്ന് ഈ ഷെഡ് പൂര്‍ണമായും തകര്‍ന്നു. ഇവിടെ നിരവധി കാറുകൾ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഇത് വഴി വാഹന ഗതാഗതം സ്തംഭിച്ചു. ഫയർഫോഴ്സ്
എത്തി മരം മുറിച്ച് നീക്കി.
കൃത്യമായ രീതിയില്‍ മരങ്ങളുടെ ശിഖിരങ്ങള്‍ വെട്ടിമാറ്റത്തതാണ് മരങ്ങള്‍ പൊട്ടി വീഴുവാന്‍ കാരണമാകുന്നതെന്ന് പ്രദേശ വാസികള്‍ പറയുന്നു.കാറ്റില്ലാത്ത സമയത്ത് പോലും മരങ്ങള്‍ പൊട്ടി വീഴുന്നത് കടുത്ത ആശങ്കക്കിട
ടയാക്കുന്നു.
അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്നും,  വലിയ ദുരന്തം തന്നെയായിരിക്കും സംഭവിക്കുകയെന്നും പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി.
Reactions

Post a Comment

0 Comments