Ticker

6/recent/ticker-posts

പള്ളിക്കര സ്വദേശിയെ വധിക്കാൻ ശ്രമം, മൂന്ന് പേർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്:പള്ളിക്കര സ്വദേശിയായ യുവാവിനെ പേനകത്തി ഉൾപെടെ ആയുധം ഉപയോഗിച്ച് വധിക്കാൻ
 ശ്രമമെന്ന പരാതിയിൽ
മൂന്ന് പേർക്കെതിരെ നരഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തു.
പള്ളിക്കര കണ്ണംകുളം ദൈനബി മൻസിൽ കെ.എം. അബ്ദുൾ അഹദിൻ്റെ 30 പരാതിയിൽ ഖാദർ 
കരിപൊടി , റാഷിദ്, അഷറഫ് എന്നിവർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു.
അണങ്കൂർ റസ്റ്റോറൻ്റിനടുത്ത് വച്ച് ഒന്നാം പ്രതികഴുത്തിന് മുറുക്കുകയും ഇടത് നെഞ്ചിൽ കൈ കൊണ്ടും കാൽ കൊണ്ടും കുത്തുകയും രണ്ടാം പ്രതി പേന കത്തി കൊണ്ട് വലതു ഷോൾഡറിനും പുറത്തും വലതു ചെവിയുടെ പിറകിൽ വരയുകയും ഇരുമ്പ് റാഡ് കൊണ്ട് ഇടത് ഷോൾഡറിന് മൂന്നാം പ്രതി അടിച്ചും നരഹത്യക്ക് ശ്രമിച്ചെന്നാണ് കേസ്. അക്രമത്തിൽ പരാതിക്കാരൻ്റെ വലതു കണ്ണിന് പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഗൾഫിൽ വച്ച് പരാതിക്കാരനും ഇഷ്ഖ് എന്ന ആളും ഗൾഫിൽ വച്ച് നടന്ന സാമ്പത്തിക ഇടപാട് തർക്കമാണ് കാരണമെന്ന് പറയുന്നു.
Reactions

Post a Comment

0 Comments