കാഞ്ഞങ്ങാട്: ബൈക്ക് വർക്ക്ഷോപ്പിനകത്ത്
സ്ഥാപനം നടത്തി വന്നിരുന്ന ആളെ പ്ലാസ്റ്റിക് കയറിൽ കെട്ടി തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബളാലിലെ ചേവിരി നാരായണൻ നായർ 64 ആണ് മരിച്ചത്.
കുന്നുംകൈ കുണ്ടംതട്ടിലെ വർക്ക് ഷോപ്പിനകത്ത്
മരിച്ച നിലയിൽ കാണുകയായിരുന്നു. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
ഭാര്യ : പുഷ്പ കുമാരി. മക്കൾ : നന്ദന,നയന.
0 Comments