പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ബേഡഡുക്ക ചേടി മൊട്ടയിലെ തട്ടുമ്മൽ കബീറിനെ 35 യാണ് ശിക്ഷിച്ചത്. 2025 ജനുവരി 29 ന് രാവിലെ
10.45 മണിക്ക് കളനാട് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന 17 വയസ് പ്രായമുള്ള പെൺകുട്ടിയെ മോശം ഉദ്ദേശത്തോടെ പിന്തുടർന്ന് സ്കൂട്ടറിൽ കയറാൻ ആവശ്യപെടുകയായിരുന്നു. പോക്സോ ആക്ട് 12 r/w 11(1)(iv) പ്രകാരം 1 വർഷം സാധാരണ തടവും, 10000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവിനും ശിക്ഷിച്ചു.
ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി.എം. സുരേഷ് ആണ് ശിക്ഷ വിധിച്ചത്. മേല്പറമ്പ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന കെ. വേലായുധൻ ആണ്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
0 Comments