Ticker

6/recent/ticker-posts

ഏഴ് വയസുകാരിയെ മദ്യം കുടിപ്പിച്ച് പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തവും 20 വർഷവും കഠിന തടവും പിഴയും

കാഞ്ഞങ്ങാട്:..പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക്  ജീവ പര്യന്തം തടവിനും , കൂടാതെ 20വർഷം കഠിനതടവും 80000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 2 വർഷം അധികം തടവിനും ശിക്ഷ വിധിച്ചു. 
മാലോം അതിരുമാവിലെ പാപ്പിനി വീട്ടിൽ പി.ഡി. അനീഷിനെ 35 യാണ് ശിക്ഷിച്ചത്.
ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 7 വയസ് പ്രായമുള്ള പെൺകുട്ടിയെ  2021 വർഷം മുതൽ വിവിധ ദിവസങ്ങളിൽ രാത്രി പ്രതി ലൈംഗിക കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി കുട്ടി താമസിക്കുന്ന വീട്ടിൽ വെച്ച്  പീഡിപ്പിക്കുകയായിരുന്നു.
 രാത്രി കുട്ടി ഉറങ്ങുമ്പോൾ  തൊട്ടടുത്ത റൂമിൽ എടുത്തുകൊണ്ടുപോയി കുട്ടിക്ക് മദ്യം  നൽകി റൂമിൽ വെച്ച് കഠിനതരമായ  ലൈംഗിക ആക്രമണത്തിന് വിധേയമാക്കിയ  കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. പോക്സോ ആക്ട് 6(1) r/w 5 (m)(l) പ്രകാരം ജീവ പര്യന്തം തടവും 50,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 6 മാസം അധികതടവിനും, IPC 449 പ്രകാരം  10 വർഷം കഠിന തടവും 10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവിനും ,328 IPC പ്രകാരം 5 വർഷം കഠിന തടവും, 10000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ  6 മാസം അധിക തടവും, 77J J ആക്ട് പ്രകാരം 5 വർഷം കഠിന തടവും 10000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക  തടവിനും ആണ് ശിക്ഷ.
 ഇന്ന്  ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി.എം. സുരേഷ് ആണ്  ശിക്ഷ  വിധിച്ചത്. ചിറ്റാരിക്കൽ പൊലീസ്  റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം  നടത്തി കോടതിയിൽ  കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടർ   ആയിരുന്ന രഞ്ജിത്ത് രവീന്ദ്രൻ  ആണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻഹാജരായി.
Reactions

Post a Comment

0 Comments