Ticker

6/recent/ticker-posts

പെൺകുട്ടിയുമായുള്ള ബന്ധം എതിർത്തു, ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചു

കാഞ്ഞങ്ങാട്:പെൺകുട്ടിയുമായുള്ള സ്നേഹ ബന്ധം എതിർത്തു, ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചു. സംഭവവുമായി ബന്ധപെട്ട് രണ്ട് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
കോട്ടച്ചേരി ആശ്രയ അപ്പാർട്ടുമെൻ്റിൽ താമസിക്കുന്ന പയ്യന്നൂർ എസ്. എസ്. ടെമ്പിൾ റോഡിലെ മിനി വർഗീസിൻ്റെ 48 പരാതിയിൽ അലൻ 19, ജോയൽ എന്നിവർക്കെതിരെയാണ് കേസ്.
മിനിയേയും ഭർത്താവ് ബെന്നി 55 , സുഹൃത്ത് വിപിൻ 48 എന്നിവരെയാണ് ആക്രമിച്ചത്. അപ്പാർട്ടുമെൻ്റിന് മുന്നിൽ വച്ചാണ് സംഭവം. കോട്ടച്ചേരിയിൽ  താമസിക്കന്ന പെൺകുട്ടിയുമായുള്ള ബന്ധം എതിർത്തതിന് അക്രമിച്ചെന്ന പരാതിയിലാണ് കേസ് .
Reactions

Post a Comment

0 Comments