കണ്ടക്ടറുടെ ചികിൽസക്കായി കാരുണ്യ യാത്ര ആരംഭിച്ചു.
കാസർകോട് മിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കാട്ടിപ്പൊയിൽ പള്ളം സ്വദേശി രാജേഷിന്റെ ചികിത്സാ സഹായത്തിനായാണ് സ്വകാര്യ ബസ് കാറുണ്യയാത്ര നടത്തി വരുന്നത്.
പരപ്പയിൽ നാട്ടുകാർ കൈകോർത്ത് സഹായം നൽകി. ടോപ് ടെൻ ക്ലബ്ബ് പ്രവർത്തകരും ഓട്ടോ ഡ്രൈവർമാരും ബസ് ഡ്രൈവർമാരും നാട്ടുകാരും ഒരു മണിക്കൂർ കൊണ്ട് പരപ്പയിൽ നിന്ന് ബക്കറ്റ് പിരിവിലൂടെ
37650 രൂപ സമാഹരിച്ചു. തുക തവക്കൽ ബസ് കണ്ടക്ടറെ ഏൽപ്പിച്ചു.
ചികിത്സാ സഹായം സ്വരൂപിക്കാൻ ടോപ് ടെൻ ഭാരവാഹികൾ നേതൃത്വം നൽകി.
0 Comments