Ticker

6/recent/ticker-posts

ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു, ഏഴ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്

കാസര്‍കോട് നഗരത്തില്‍ ഇന്ന് രാവിലെ 9. 45 ഓടെ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് തല കീഴായി നടുറോഡിൽ
മറിഞ്ഞു.
കാസര്‍കോട് എം.ജി റോഡില്‍ ഫോര്‍ട്ട് റോഡ് ജംഗ്ഷനിലില്‍ ആണ് ഓട്ടോറിക്ഷയുടെ നിയന്ത്രണം വിട്ടത്. തുടർന്ന് റോഡ് മധ്യത്തിൽ മറിയുകയായിരുന്നു. അപകടത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്കും ഓട്ടോ ഡ്രൈവര്‍ ഉമേശിനും പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് നഗരത്തിലെ രണ്ട് യുപി സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. മഡോണ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആരാധ്യ, അഥര്‍വ്വ, അര്‍വിന്‍, കാസര്‍കോട് ടൗണ്‍ മുനിസിപ്പല്‍ ഗവ. യു പി സ്‌കൂളിലെ മറിയം, ദീപ്ന , അനശ്വര, ഇയാന്‍ സുനില്‍ എന്നീ  വിദ്യാര്‍ത്ഥികള്‍ക്ക് ആണ് പരിക്കേറ്റത്. പള്ളം ടി ഐ എ എല്‍ പി സ്‌കൂളിലെ റിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അപകട വിവരമറിഞ്ഞ്  അധ്യാപകരും രക്ഷിതാക്കളുമുള്‍പ്പെടെ  കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി. കുട്ടികളിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.
Reactions

Post a Comment

0 Comments