കാഞ്ഞങ്ങാട്: അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന മുൻ പഞ്ചായത്ത് അംഗം മരിച്ചു .
പുല്ലൂര്‍-പെരിയ പഞ്ചായത്ത് മുന്‍ അംഗം പെരിയ വടക്കേക്കരയിലെ ടി.വി. അശോകന്‍ 54 ആണ് നിര്യാതനായത്. അസുഖത്തെ തുടര്‍ന്ന് ചെങ്കള ഇന്ദിരാനഗറിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മരണം. പരേതനായ കണ്ണന്റെയും കാരിച്ചിയുടെയും മകനാണ്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി, കര്‍ഷകസംഘം വില്ലേജ് കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നാടക്, പുരോഗമന കലാസാഹിത്യസംഘം തുടങ്ങിയ സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നു. ഏറെ നാള്‍ പാരലല്‍ കോളേജ് അധ്യാപകനായിരുന്നു. ഭാര്യ: സീന. മക്കള്‍: നന്ദകിഷോര്‍, അനവദ്യ. സഹോദരങ്ങള്‍: കുമാരന്‍, ജയചന്ദ്രന്‍.
0 Comments