Ticker

6/recent/ticker-posts

സ്വകാര്യ ബസ് സമരം പൂർണം, കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി ഉടമകളും തൊഴിലാളികളും

കാഞ്ഞങ്ങാട്:സ്വകാര്യ ബസ് സമരം പൂർണം. ജില്ലയിൽ ഇന്ന് സ്വകാര്യ ബസുകൾ ഒന്നും നിരത്തിലിറങ്ങിയില്ല.
കെ. എസ്. ആർ. ടി സിയിലെ സ്ത്രീ സൗജന്യ യാത്ര സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്നതായി ആരോപിച്ചാണ് സൂചന പണി മുടക്ക്.
ബസ് സമരം വിവിധ റൂട്ടുകളിലെ യാത്രക്കാരെ വലച്ചു.
പണിമുടക്കിയ ബസ് ഉടമകളും തൊഴിലാളികളും കാസർകോട്
കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. കലക്ട്രേറ്റ് പരിസരത്ത് മാർച്ച് പൊലീസ് തടഞ്ഞു. നൂറ് കണക്കിന് പേർ പങ്കെടുത്തു.
ശരണ്യ മനോജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് കെ. ഗിരീഷ് 
അധ്യക്ഷത വഹിച്ചു.
ഗിരികൃഷ്ണൻ,ബാബു 
പദ്മനാഭൻ , ടി.ലക്ഷ്മണൻ സംസാരിച്ചു.
Reactions

Post a Comment

0 Comments