കാസർകോട്: ജില്ലയിൽ വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് കടത്തും വിപണനവും തടയുന്നതിന്റെ ഭാഗമായി സ്ഥിരം ലഹരിക്കേസ് പ്രതിക്കെതിരെ കരുതൽ തടങ്കൽ നിയമമായ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം യുവാവിൻ്റെ
അറസ്റ്റ് രേഖപ്പെടുത്തി.
ചെങ്കള നാലാം മൈൽ കരോടി
മുഹമ്മദ് അബൂബക്കറിനെ 26 ആണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ലഹരിമരുന്ന് കേസുകൾ നിലവിലുണ്ട്:
വിദ്യാനഗർ പൊലീസ് എൻ.ഡി.പി.എസ് ആക്ട് 22 പ്രകാരം റജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ അന്വേഷണം നടന്നുവരികയാണ്.
മേൽപറമ്പ് പൊലീസ് എൻ.ഡി.പി.എസ് ആക്ട് 22(b) പ്രകാരമുള്ള കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചിട്ടുണ്ട്.
ആദൂർ പൊലീസ് എൻ.ഡി.പി.എസ് ആക്ട് 27(b) പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷ അനുഭവച്ചിട്ടുണ്ട്.
0 Comments