Ticker

6/recent/ticker-posts

മരിച്ച സ്ത്രീയുടെ ഭർത്താവിൻ്റെ പേര് മായിച്ച് മറ്റൊരാളുടെ പേര് എഴുതി ചേർത്തു പൊലീസ് അന്വേഷണം

കാസർകോട്:മരിച്ച സ്ത്രീയുടെ ഭർത്താവിൻ്റെ പേര് മായിച്ച് മറ്റൊരാളുടെ പേര് പഞ്ചായത്തിൻ്റെ മരണ റജിസ്റ്റർ ബുക്കിൽ
എഴുതി ചേർത്തു. സംഭവത്തിൽ
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൈവളിഗെ പഞ്ചായത്ത് ഓഫീസിലെ റജിസ്ടാറിലാണ് മരിച്ച സ്ത്രീയുടെ ഭർത്താവിൻ്റെ പേര് മാറ്റി എഴുതിയത്. 2011 ആഗസ്റ്റ് 17 ന് മരിച്ച കമലയുടെ മരണം റജിസ്ട്രർ ചെയ്തതിൽ തുക്ര എന്നായിരുന്നു ഭർത്താവിൻ്റെ പേരായി ചേർത്തിരുന്നത്. ഇത് മായിച്ച് ഗുരുവ എന്ന പേര് ചേർത്തെന്നാണ് പരാതി. പഞ്ചായത്ത് സെക്രട്ടറി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments