പിടികൂടി.
കണ്ണൂർധർമ്മടം ചാത്തോടത്ത് തനിച്ചു താമസിച്ചിരുന്ന വയോധികയുടെ മൂന്നു പവൻ മാല കവർന്ന കേസിൽ പ്രതികളെയാണ് കാസർകോട് ഡാൻസാഫ് ടീമിൻ്റെ സഹായത്തോടെ കണ്ണൂർ പൊലീസ് കസ്ററഡിയിലെടുത്ത് കൊണ്ട് പോയത്.
ധർമ്മടം സ്വദേശി യാസിൻ 20, തലശ്ശേരി മട്ടമ്പ്രം സ്വദേശി അനസ് 22 എന്നിവരാണ് പിടിയിലായത്.
കവർച്ച ചെയ്ത മാല പ്രതികൾ കാസർകോട് വിറ്റു. തുടർന്ന്
കാസർകോട്
നിന്ന് വാഹനം വാടകയ്‌ക്കെടുത്ത് പ്രതികൾ മംഗലാപുരത്തേക്ക് പോയി. പ്രതികളെ കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസ് സംഘം കാസർകോട്, സൂറത്ത്കൽ, മംഗലാപുരം ഭാഗങ്ങളിൽ ടീമുകളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിലാണ് മംഗളൂരു സൂറത്ത്കലിൽ നിന്ന് പ്രതികളെ പിടികൂടിയത്.
0 Comments