Ticker

6/recent/ticker-posts

പടന്നക്കാട് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്:പടന്നക്കാട് നിന്നും
എം.ഡി.എം.എയുമായി 
യുവാവിനെ ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമിൻ്റെ സഹായത്തോടെ
ഹോസ്ദുർഗ് പൊലീസ് 
 അറസ്റ്റ് ചെയ്തു. പൊലീസിനെ കണ്ട് നെഹ്റു കോളേജിൻ്റെ ഗേറ്റിനോട് ചേർന്ന് ഒളിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടുകയായിരുന്നു.
നീലേശ്വരം തട്ടാച്ചേരി രാമരത്തെ കെ.എസ്. അഭിഷേക് 27 ആണ് പിടിയിലായത്. 1.380 ഗ്രാം എം.ഡി.എം.എ പ്രതിയിൽ നിന്നും കണ്ടെടുത്തു. ഇന്നലെ രാത്രി 10 മണിയോടെയാണ് അറസ്റ്റ് .
ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ. ദിനേശൻ്റെ നിർദ്ദേശപ്രകാരം എസ്. ഐ പി. ആർ. ശരത്ത്, പ്രൊബേഷണൽ
എസ്. ഐ അജ്ഞലി , എ . എസ്. ഐ അജയകുമാർ, ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം ആണ് പ്രതിയെ കുടുക്കിയത്.
Reactions

Post a Comment

0 Comments