Ticker

6/recent/ticker-posts

കനത്ത മഴയിൽ വീട് തകർന്നു വീണു, ഉറങ്ങി കിടന്ന അമ്മയെയും മകളെയും പരിക്കുകളോടെ രക്ഷപ്പെടുത്തി

നീലേശ്വരം:കനത്ത മഴയിൽ വീട് പൂർണമായും തകർന്നു വീണു. ഉറങ്ങി കിടന്ന 
അമ്മക്കും മകൾക്കും പരിക്കേറ്റു. ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു കാറ്റിലും മഴയിലും വീട് തകർന്നു വീണത്.
 കിനാനൂർ കരിന്തളം കാട്ടിപ്പൊയിലിൽ ആണ് അപകടം.
  അമ്മയും മകളും ചെറിയ പരിക്കുകളൊടെ അത്ഭുതകരമായി രക്ഷപ്പെട്ടു
 കാട്ടിപ്പൊയിലിലെ കെ. സി. സുന്ദരന്റെ ഓട് വെച്ച വീട് ആണ്
പൂർണമായും നിലം പതിച്ചത്. വീടിനകത്ത് കുടുങ്ങി കിടക്കുകയായിരുന്ന സുന്ദരന്റെ ഭാര്യ മിനി, മകൾ ശ്രീനന്ദ എന്നിവരെ ഓടിയെത്തിയ അയൽവാസികളിൽ ഒരാളായ മണി എന്ന രാധാകൃഷ്ണൻ അവശിഷ്ടങ്ങൾക്കിടയിൽ നൂഴ്ന്നു കയറി അതിസാഹസികമായി രക്ഷിക്കുകയായിരുന്നു.സെക്യൂരിറ്റി തൊഴിലാളിയായ സുന്ദരൻ ജോലി സ്ഥലത്തായിരുന്നു.
Reactions

Post a Comment

0 Comments