സ്വദേശികൾ കാറിൽ കഞ്ചാവ് കൊണ്ട് വന്നത് ഒറീസയിൽ നിന്നുമാണെന്ന് പൊലീസ് പറഞ്ഞു.അന്തർ സംസ്ഥാന ലഹരി കടത്തു സംഘത്തിലെ പ്രധാനികളാണ് പ്രതികളെന്നും പൊലീസ് പറഞ്ഞു.
മംഗലാപുരം ഭാഗത്ത് നിന്നും കാറിൽ കടത്തുകയായിരുന്ന 31.200 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ കുമ്പള പൊലീസ് ആണ്
അറസ്റ്റ് ചെയ്തത്. പള്ളിക്കര ബിലാൽ നഗർ സ്വദേശി അഹമ്മദ് കബീർ എന്ന ലാലാകബീർ 40
ഹോസ്ദുർഗ് ആവിക്കര കൊവ്വൽ സ്വദേശി മുഹമ്മദ് മിർഷാൻ 34 എന്നിവരാണ് പിടിയിലായത്.
കുമ്പള പൊലീസ് ഇൻസ്പെക്ടർ ബൈജു കെ. ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സബ് ഇൻസ്പെക്ടർ ഗണേശൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ദേശീയപാത 66-ൽ ആരിക്കാടി ടോൾപ്ലാസയ്ക്ക് സമീപംവെച്ചാണ് പ്രതികളെ വലയിലാക്കിയത്.
പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ അമിതവേഗതയിൽ വെട്ടിച്ചു കടക്കാൻ ശ്രമിച്ച വെളുത്ത ഹോണ്ട സിറ്റി കാർ (KL 13 AT 8757) പൊലീസ് വാഹനം കുറുകെ വെച്ച് തടയുകയായിരുന്നു.
കാറിന്റെ ഡിക്കിയിൽ രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒറീസയിൽ നിന്നാണ് ഇവ കേരളത്തിലേക്ക് എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചു.
ബദിയഡുക്ക
പൊലീസ് ഇൻസ്പെക്ടർ അനൂപ് കൃഷ്ണന്റെ സാന്നിധ്യത്തിലാണ് പ്രതികളുടെ ദേഹപരിശോധനയും തുടർനടപടികളും പൂർത്തിയാക്കിയത്.
കുമ്പള പൊലീസ് പാർട്ടിക്കൊപ്പം ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ്
0 Comments