ജീവനൊടുക്കിയത് അസുഖത്തെ തുടർന്നുള്ള മനോവിഷത്തിലെന്ന് സൂചന.
കൂഡ്‌ലു, ചെട്ടുംകുഴി ഇസത്ത് നഗർ എസ് എം മൻസിലിലെ ആമിന നുസ 18
യാണ് മരിച്ചത്.
സംഭവത്തിൽ കാസർകോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
അബ്ദുൽ മനാഫിൻ്റെ മകളാണ്.
പുലർച്ചെ ഒരു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂൺ 25ന് ആണ് ആമിന നുസയെ വിഷം അകത്ത് ചെന്ന് അവശനിലയിൽ കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില അതീവ ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.ആരോഗ്യ പ്രശ്നത്തിൽ നിന്ന് നേരത്തെ ചികിത്സയിലായിരുന്നു ആമിന.
ഇതിൻ്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം.
0 Comments