Ticker

6/recent/ticker-posts

ഇ.വി.എം ഹാക്കിംഗ് തടയാൻ സാങ്കേതിക വിദ്യ:പണം വാങ്ങിയെന്ന് പരാതി, വാർത്ത സമ്മേളനം വിളിച്ച് ബി.എം.ജമാൽ

കാഞ്ഞങ്ങാട്: കോൺഗ്രസ് നേതാവ്
ബി. എം. ജമാലിനെതിരെ ജില്ലാ നേതൃത്വത്തിന് പരാതി.
 ജില്ലയിൽ മഞ്ചേശ്വരത്ത് ഉൾപ്പടെ ഇ.വി. എം  ഹാക്കിംഗിന് ശ്രമം നടക്കുമെന്നും ഇതു തടയാൻ  സാധിക്കുന്ന  തരത്തിലുള്ള സങ്കേതിക വിദ്യ  തൻ്റെ കൈവശമുണ്ടെന്ന് പറഞ്ഞ വിവിധ നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളിൽ നിന്ന് പണം വാങ്ങി എന്നാണ് പരാതി. എന്നാൽ പരാതിയും
ആരോപണവും തള്ളി ബി.എം. ജമാൽ  രംഗത്ത് വന്നു. ഇത് ഉച്ചക്ക് ജമാൽ കാസർകോട്ട് വാർത്ത സമ്മേളനം വിളിച്ച് ആരോപണം നിഷേധിച്ചു.
മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ സമീപിച്ചെങ്കിലും അദ്ദേഹം പണം നൽകാൻ തയ്യാറായില്ലെന്നും കാസർകോട് പുതുമ യുഡിഎഫ് സ്ഥാനാർത്ഥികളിൽ നിന്നും പണം വാങ്ങിയതായും പരാതിയിൽ പറയുന്നു. എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് താനോ, താനുമായി ബന്ധപെട്ടവരോ സ്ഥാനാർത്ഥികളെ ബന്ധപെട്ടിട്ടില്ല.
 മുമ്പ് നടന്ന യുഡിഎഫ് ജില്ലാ കമ്മിറ്റിയിൽ പ്രശ്നം പല മണ്ഡലത്തിലെ നേതാക്കളും ആക്ഷേപമായി ഉന്നയിച്ചതിനെ തുടർന്ന്
പരാതിയിൽ വിശദമായ പരിശോധനക്ക് ശേഷം യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന് പരാതിനൽകാനാണ് തീരുമാനിച്ചിട്ടുള്ള തെന്നാണ് വിവരം.
മാസങ്ങൾക്ക് ശേഷം നടന്ന യു.ഡി.എഫ് കാസർകോട് ജില്ലാ കമ്മറ്റിക്ക് മുൻപിലാണ് ഇപ്പോൾ   പരാതിയെത്തിയത്. വിഷയത്തിൽ കൂടുതൽ പരിശോധനയ്ക്ക് ശേഷം 
സംസ്ഥാന കമ്മിറ്റിക്കും കെ.പി.സി.സി പ്രസിഡൻ്റിനും യുഡിഎഫ് കാസർകോട് ജില്ലാ കമ്മിറ്റി റിപോർട്ട് നൽകുമെന്നാണ് വിവരം.
ആരോപണങ്ങൾ നിഷേധിച്ച ജമാൽ, ഉദുമ സ്ഥാനാർത്ഥിയുടെ പ്രചരണത്തിലുണ്ടായിരുന്ന സോഷ്യൽ മീഡിയ ടീമിന് തൻ്റെ പഴയ വീട് വാടക വാങ്ങാതെ വിട്ടു നൽകിയതായും പറഞ്ഞു.
Reactions

Post a Comment

0 Comments