Ticker

6/recent/ticker-posts

പതിനൊന്ന് വർഷം മുൻപ് കാണാതായ നളിനിയുടെ സ്വർണ താലി മാല മഴ പൊലിമക്കിടെ വയലിൽ നിന്നും കിട്ടി

കാഞ്ഞങ്ങാട്:പതിനൊന്ന് വർഷം മുൻപ് നഷ്ടപെട്ട കക്കാട്ടെ നളിനിയുടെ സ്വർണ താലി മാല മഴ പൊലിമക്കിടെ വയലിൽ നിന്നും കണ്ട് കിട്ടി.നാടാകെ വയലിൽ ഇറങ്ങി നാടിന്റെ ഉത്സവമായി മടിക്കൈ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി എസിന്റെ വയലോർമ്മ കാർഷിക പുനരാവിഷ്ക്കരണ ക്യാമ്പയിൻ. പഞ്ചായത്തിലെ 12 വാർഡിലെ കൂലോത്തു മഠം വടക്കേ കണ്ടത്തിൽ നടന്ന മഴ ഉത്സവത്തിൽ പ്രദേശത്തെ കുട്ടികൾ മുതൽ വയോജനങ്ങൾ വരെയുള്ള നാട്ടുകാരും പങ്കെടുത്തു. പതിനൊന്നു വർഷങ്ങൾക്ക് മുമ്പ് ഇതേ വയലിൽ തെഴിലിനിടയിൽ ആണ്  നളിനിക്ക് സ്വർണതാലി നഷ്ടപെട്ടത്.
മഴ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയ അടുക്കത്തു അറമ്പിലെ ഇന്ദിരക്ക് ആണ് സ്വർണം ലഭിച്ചത്.  ചടങ്ങിൽ വെച്ച് ഉടമക്ക് തിരിച്ചു നൽകി.
2000 ത്തിൽ അധികം ആളുകൾ പങ്കെടുത്ത മഴയുത്സവം കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി. വി. രമേശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. പ്രകാശൻ അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സുജാത മുഖ്യ അതിഥിയായി. വൈസ് പ്രസിഡൻ്റ് പി. വി. ജ്യോതി വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി.മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ പി.ബേബിബാലകൃഷ്ണൻ,സ്ഥിര സമിതി അധ്യക്ഷന്മാരായ എ. രാജൻ, പി. കുഞ്ഞികൃഷ്ണൻ, പി. വി. പത്മിനി, പഞ്ചായത്ത്‌ സെക്രട്ടറി കെ. ബിജു, മെമ്പർ സെക്രട്ടറിബാബു അപ്പിയാൽ , പൊതു പ്രവർത്തകൻ കെ. പ്രഭാകരൻ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.ഭാസ്ക്കരൻ സ്വാഗതവും സി.ഡി എസ് ചെയർപേഴ്സൺ കെ.ബി. സീന നന്ദി പറഞ്ഞു . പ്രദേശത്തെ ആളുകളുടെ കൂട്ടായ്മയിൽ നൽകിയ ഭക്ഷണ വിതരണവും നാടൻ പാട്ട് കലാകാരൻ മാരുടെ നാടൻ പാട്ട് മഴപ്പൊലിമയ്ക്ക് മികവേകി. രാവിലെ വയലിൽ കുട്ടികളുടെയും മുതിർന്നവരുടെയും കൂട്ടായ്മയും നടീൽ ഉത്സവം നടത്തിയാണ് മഴപൊലിമ തുടങ്ങിയത്. ഓട്ടം, കമ്പവലി, താറാവ് പിടുത്തം തുടങ്ങിയ വയൽ മത്സരങ്ങളും നടന്നു.
Reactions

Post a Comment

0 Comments