Ticker

6/recent/ticker-posts

മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതി നവംബറിൽ വിനോദ സഞ്ചാരികൾക്ക് തുറന്ന് കൊടുക്കും,വിദഗ്ധ സംഘം അടുത്തയാഴ്ച സ്ഥലം സന്ദർശിക്കും

കാഞ്ഞങ്ങാട്: മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതി നവംബറിൽ വിനോദ സഞ്ചാരികൾക്ക് തുറന്നു കൊടുക്കുമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു . മഞ്ഞംപൊതിക്കുന്ന് സന്ദർശിച്ച കലക്ടർ  ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി.പദ്ധതിയുടെ ഭാഗമായി ആംഫി തീയേറ്റർ റസ്റ്റോറൻറ്  കഫെറ്റീരിയ പാർക്കിംഗ്, വെളിച്ചസംവിധാനം ശുചിമുറികൾ   എന്നിവ ഉടൻ പൂർത്തിയാക്കും. 3.60 കോടി രൂപയുടെതാണ് പദ്ധതി
 പദ്ധതി പ്രദേശത്തിന് സമീപത്തുള്ള 50 സെൻറ് റവന്യൂ ഭൂമി തുടർ വികസനത്തിന് വിട്ടു നൽകുന്നതിനുള്ള പ്രൊപോസൽ സമർപ്പിക്കുന്നതിനും ഡിടിപിസി സെക്രട്ടറിയോട് ജില്ലാ കലക്ടർ നിർദ്ദേശിച്ചു ഇവിടെ കുട്ടികളുടെ പാർക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി സമർപ്പിക്കുന്നതിനും കലക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകി. വാന നിരീക്ഷണത്തിന് കൂടി സൗകര്യപ്രദമായ വിശാലമായ ടൂറിസം കേന്ദ്രമായി  വികസിപ്പിക്കുകയാണ് ലക്ഷ്യം. സമീപത്തുള്ള ചെറിയഗുഹയെ കേവ് കഫ്‌റ്റേരിയയായി വികസിപ്പിക്കാനും കളക്ടർ നിർദ്ദേശം നൽകി. വിദഗ്ധസംഘം അടുത്തയാഴ്ച സ്ഥലം സന്ദർശിക്കും സിൽക്ക് ആണ് നിർവഹണ ഏജൻസി
 കാഞ്ഞങ്ങാട് നിന്ന് മാവുങ്കൽ ആനന്ദ ആശ്രമത്തിന് സമീപത്തുള്ള കുന്നിൻ മുകളിലാണ് ടൂറിസം കേന്ദ്രം യാഥാർത്ഥ്യമാകുന്നത് . മഞ്ഞംപൊതികുന്നിൽ നിന്ന് നോക്കിയാൽ ഒരുവശത്ത് റാണിപുരവും മറുവശത്ത് അറബിക്കടലും വീക്ഷിക്കാനാവുമെന്നസവിശേഷതയും ഉണ്ട്. ചരിത്രപ്രസിദ്ധമായ
ആനന്ദാശ്രമവും, സമീപത്തുള്ള വീര മാരുതി ക്ഷേത്രവും നിലവിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്.അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തുളസി ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സബീഷ്ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ. നസീബ് ഡിടിപിസി സെക്രട്ടറി ജെ. കെ. ജിജേഷ് കുമാർ, തഹസിൽദാർ രമേശൻ പൊയിനാച്ചി  ജില്ലാകലക്ടറോടൊപ്പം ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments