Ticker

6/recent/ticker-posts

പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി

കാസർകോട്:പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി. കാസർകോട് പുതിയ ബസ് സ്റ്റാൻഡിലുള്ള മൊബൈൽ ഷോപ്പിലേക്ക് സഹപാഠിക്കും സഹപാഠിയുടെ ബന്ധുക്കൾക്ക് ഒപ്പം പോയ വിദ്യാർത്ഥിയെയാണ് കാണാതായത്.
നെക്രാജെ ആലംകോഡിലെ അബ്ദുൾ അസീസിൻ്റെ മകൻ മുഹമ്മദ് മഹറൂഫിനെ 14 യാണ് കാണാതായത്. ഇന്നലെ ഉച്ചക്ക് 2.30 ന് വീട്ടിൽ നിന്നും പോയതായിരുന്നു. മാതാവ് ഹാജിറയുടെ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments