Ticker

6/recent/ticker-posts

രാഹുൽ ഗാന്ധിയുടെ അറസ്റ്റ് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

കാഞ്ഞങ്ങാട്: നീറ്റ് വിഷയത്തിൽ പ്രതിഷേധിച്ച് ശബ്ദമുയർത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാത്രി
 കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
മാർച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കും, ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന നടപടികൾക്കും ശക്തമായ പ്രതിഷേധമാണ് രാജ്യത്തുടനീളം ഉയരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുപകരം പ്രതിഷേധിക്കുന്ന ജനപ്രതിനിധികളെയും യുവാക്കളെയും അറസ്റ്റ് ചെയ്യുകയും ബലപ്രയോഗത്തിലൂടെ നേരിടുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധ സമീപനമാണെന്നും അദ്ദേഹം വിമർശിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ അധ്യക്ഷത വഹിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കണമെന്നും, പ്രതിഷേധങ്ങൾക്ക് നേരെയുള്ള കേന്ദ്ര സർക്കാരിന്റെ അടിച്ചമർത്തൽ നടപടികൾ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതിഷേധ മാർച്ചിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ദീപു കല്ല്യോട്ട്, അനൂപ് കല്ല്യോട്ട്, ചന്ദ്രശേഖരൻ കാഞ്ഞങ്ങാട്, കുഞ്ഞികൃഷ്ണൻ  എം, നിശാന്ത് കല്ലിക്കാൽ, സുജിത്ത് പുതക്കൈ, അനിൽ വാഴുന്നോറടി, അശോക് കുമാർ മാസ്റ്റർ, രവീന്ദ്രൻ ചെമ്മട്ടം വയൽ,ഷിബിൻ ഉപ്പിലക്കൈ, ജതീഷ് കായകുളം, വിനീത് എച്ച് ആർ, ഡേവിസ് ടൈറ്റസ് പങ്കെടുത്തു. കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രവർത്തകർ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
Reactions

Post a Comment

0 Comments