Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് 106 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. മാർച്ചിൽ പങ്കെടുത്ത
106 പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടി മുറിച്ച കേന്ദ്രസർക്കാർ നടപടി ക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ്  റെയിൽവേ സ്റ്റേഷനിലേക്ക്  മാർച്ച്‌ നടത്തിയത്.
പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരുവിനെ ഒഴിവാക്കിയാൽ കേരളത്തിലേക്കുള്ള ട്രെയിനുകളുടെ എണ്ണം കുറയുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ എംഎംഎൽഎ മാർച്ച്‌ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്നൊഴിവാക്കി മൈസൂരു ഡിവിഷനോട് ചേർത്തുവെക്കാനാണ് റെയിൽവെ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ മുതൽ ഈ തീരുമാനം നടപ്പാക്കും. ഇതോടെ മംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ സർവീസ് ഗണ്യ മായി കുറയുക മാത്രമല്ല, നിലവിലുള്ള ട്രെയിനുകൾ തന്നെ നിർത്തലാക്കുകയും പുതിയ ട്രെയിനുകൾ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകും.പാലക്കാട് റെയിൽവേ ഡിവിഷന് ഇത് മൂലം 60ശതമാനം സാമ്പത്തിക നഷ്ട മുണ്ടാകും.അതു കൊണ്ട് പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടു കൊണ്ട് ഡിവൈഎഫ്ഐ കേന്ദ്രനടപടിക്കെതിരെ ശക്തമായ സമരപരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുക യാണ്. പാലക്കാട് ഡിവിഷനിൽ നിന്നും ആരംഭിച്ച സമരം ജില്ലാ കേന്ദ്രങ്ങളിലെ സമരത്തിന് ശേഷം വ്യാപിപ്പിക്കും.കേന്ദ്രത്തിനെതിരെ പാലക്കാട്‌ റെയിൽവേ ഡിവിഷന് മുന്നിൽ യുഡിഎഫ് മന്ത്രിമാർ നടത്തുന്ന സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. ഇക്കാര്യത്തിൽ ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ യുഡിഎഫ് എം പി മാർ ദൽഹിയിൽ കേന്ദ്ര റെയിൽവെ മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച്‌ നടത്തണമെന്നും അതിനെ ഡിവൈഎഫ്ഐ പിന്തുണക്കുമെന്നും വിജിൻ പറഞ്ഞു.ജില്ലാ പ്രസിഡന്റ്‌ എം. വി. രതീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. അനിഷേധ്യ, വി. ഗിനീഷ് സംസാരിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു. പൊലീസ് അനുമതിയില്ലാതെ റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ  ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പേരിലാണ് പൊലീസ് കേസെടുത്തത്. സുജിത്ത്, സനു മോഹൻ, ഗിരീഷ് വെള്ളിക്കോത്ത്, കെ. ആർ. അൻഷിദിയ, എൻ.പി. രതീഷ്, രതീഷ് വെള്ളാട്ട് തുടങ്ങിയവർക്കെതിരെയാണ് കേസ്. 
Reactions

Post a Comment

0 Comments