കാഞ്ഞങ്ങാട്: ഷെയർ മാർക്കറ്റിംഗിൻ്റെ പേരിൽ ബന്ധുക്കളായ രണ്ട് പേരിൽ നിന്നും 1546 199 രൂപ തട്ടി. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് പണം അക്കൗണ്ടുകളിലേക്ക് അയപ്പിക്കുകയായിരുന്നു.വെള്ളരിക്കുണ്ട് കരിന്തളം വേളൂർ ഇട്ടമ്മൽഹൗസിൽ ഇ. അജയൻ്റെ 50 പരാതിയിൽ കാസർകോട് സൈബർ സെല്ലാണ് കേസെടുത്തത്. നല്ല ലാഭം വാഗ്ദാനം ചെയ്ത് വിവിധ അക്കൗണ്ടുകളിൽ നിന്നും പരാതിക്കാരനിൽ നിന്നും ഭാര്യാ സഹോദരൻ നിശാന്തിൽ നിന്നും പണം തട്ടിയെടുത്തെന്നാണ് പരാതി. മാർച്ച്, ഏപ്രീൽ മാസങ്ങളിലായാണ് പണം നൽകിയത്.
0 Comments