Ticker

6/recent/ticker-posts

കാണാതായ പൊലീസുകാരനെ കണ്ടെത്തി നാട്ടിൽ എത്തിച്ചു

കാഞ്ഞങ്ങാട്:കാണാതായ 
പൊലീസുകാരനെ കണ്ടെത്തി 
നാട്ടിൽ എത്തിച്ചു . ബാങ്കിൽ നിന്നും ഇടക്കിടെ പണം പിൻവലിക്കുന്നതായി സൈബർ സെല്ലിൻ്റെ സഹായത്തോടെ മനസിലാക്കി അമ്പലത്തറ എസ്. ഐ പ്രകാശൻ്റെ നേതൃത്വത്തിൽ ആണ് പൊലീസുകാരനെ കണ്ടെത്തിയത്.
രാജപുരം പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുന്ന കാസർകോട് ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പൊലീസുദ്യോഗസ്ഥൻ ബേളൂർ അട്ടേങ്ങാനം പോർക്കളം കപ്പണ സ്വദേശി സാംസനലിനെ 27 യാണ് കണ്ടെത്തിയത്. മംഗലാപുരത്തെ ലോഡ്ജിൽ നിന്നാണ് കണ്ടെത്തിയത്.
 മംഗലാപുരത്ത് വച്ച് സിവിൽ പൊലീസ് ഓഫീസറുടെ ഫോൺ ഓണായത് കണ്ടെത്തുന്നത് എളുപ്പമാക്കി. ഇന്ന് രാവിലെ പൊലീസുകാരനെ അമ്പലത്തറ സ്റേറഷനിൽ എത്തിച്ചു.
പിതാവ് ചന്ദ്രൻ്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ 3 ന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് പോയി വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. കോടതിയിൽ ഹാജരാക്കും.

Reactions

Post a Comment

0 Comments