Ticker

6/recent/ticker-posts

19 കാരനെ കാറിൽ തട്ടിക്കൊണ്ട് പോയ കേസിൽ ഒരു പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്:19 കാരനെ കാറിൽ തട്ടിക്കൊണ്ട് പോയി ഗൂഗിൾ പേ വഴി 20000 
രൂപ പിൻവലിപ്പിച്ച് തട്ടിയെടുത്തു. സംഭവവുമായി ബന്ധപെട്ട കേസിൽ ഒരു പ്രതി അറസ്ററിൽ.ഉളിയത്തടുക്ക
 എസ്.പി നഗറിലെ
സൈനുൽ ആബിദ് 35 ആണ് പിടിയിലായത്. മേൽപ്പറമ്പ സബ് ഇൻസ്പെക്ടർ ടി. അഖിലിൻ്റെ നേതൃത്വത്തിൽ ഇന്ന് അറസ്ററ് ചെയ്യുകയായിരുന്നു.
കളനാട് കോടംകൈയിലെ കെ.എ. മുഹമ്മദ് അനസിനെ കഴിഞ്ഞ ദിവസം
രാത്രി ആൾട്ടോ കാറിൽ തട്ടിക്കൊണ്ട് പോയ കേസിലാണ് അറസ്റ്റ്.
 കളനാട് വച്ച് തട്ടിക്കൊണ്ട് പോയതായാണ് പരാതി .
സംഭവത്തിൽ  തമ്മുവും പ്രതിയാണ്.
കൊല്ലുമെന്ന് ഭീഷണിപെടുത്തി ഗൂഗിൾ പേയിൽ നിന്നും സാബിത്തിനാണെന്ന് പറഞ്ഞ് പണം അയപ്പിച്ചതായാണ് പരാതി. മൊബൈൽ ഫോൺ തട്ടിപ്പറിച്ചതായും പരാതിയുണ്ടായിരുന്നു.
Reactions

Post a Comment

0 Comments