Ticker

6/recent/ticker-posts

ഓണാഘോഷ പരിപാടിക്കിടെ കിണറിൽ വീണ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കാഞ്ഞങ്ങാട്:ഓണാഘോഷ പരിപാടിക്കിടെ കിണറിൽ വീണ പത്താം 
ക്ലാസ് വിദ്യാർത്ഥി മരിച്ചു. രാത്രി ഓണാഘോഷ പരിപാടി നടന്ന സ്ഥലത്ത് നിന്നും മൂത്രമൊഴി മൊഴിക്കാൻ പോയ സമയം അബദ്ധത്തിൽ ആൾ മറയില്ലാത്ത കിണറിൽ വീഴുകയായിരുന്നു.
ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ
ആനിക്കാടിയിലെ ധനേഷിൻ്റെ മകൻ
സനൂപ് 15 ആണ് മരിച്ചത്.
കണ്ണൂർ മിംസ് ആശുപത്രിയിൽ ഇന്ന്
വൈകീട്ടാണ് മരണം.
അമ്മ സവിത.
 തിമിരി കുട്ടമ്മത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായിരുന്നു. 
 സി. ആർ.സി പുല്ലാഞ്ഞിപ്പാറ ക്ലബിന് അടുത്തുള്ള കിണറിൽ വീഴുകയായിരുന്നു. പൊലീസും ഫയർ ഫോഴ്സും രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments