Ticker

6/recent/ticker-posts

കാസർകോട് ആറ് പേർക്ക് കുത്തേറ്റു, 4 പേർക്കെതിരെ പൊലീസ് കേസ്

കാസർകോട്:കാസർകോട് ആറ് പേർക്ക് കുത്തേറ്റു . സംഭവവുമായി ബന്ധപെട്ട്
 4 പേർക്കെതിരെ കാസർകോട് 
പൊലീസ് കേസെടുത്തു.
തളങ്കര കൊറക്കോട് റോഡിൽ ഇന്നലെ വൈകീട്ടാണ് സംഭവം. കുത്തേറ്റവരെല്ലാം ബന്ധുക്കളാണ് .
കൊറക്കോടിലെ ജാഫർ സാദിഖ് 23, 
പിതാവ് അബ്ദുൾ കരീം 60,അനുജൻ
മുഹമ്മദ് മിദ്ലാജ് 15, അഹമ്മദ് ഷഹീദ് 17, അബ്ദുർ ഫത്താഖ് 34, മർവാൻ മനാസിർ 23 എന്നിവർക്കാണ് കുത്തേറ്റത്.കൊല്ലണമെന്ന ഉദ്ദേശത്തോടെ കുത്തിയതെന്ന പരാതിയിൽ വധശ്രമത്തിനാണ് കേസ്. ഇബ്രാൻ, സനാഫ് ,
അഹമ്മദ്, ബാസിത്ത് എന്നിവർക്കെതിരെയാണ് കേസ്.
ജാഫർ സാദിഖ് മൂന്നാം പ്രതിയുടെ കൈ വശം ഗൾഫിൽ നിന്നും കൊടുത്തയച്ച 8 പവൻ ആഭരണം കൊടുത്തയച്ചിരുന്നു.
സ്വർണാഭരണങ്ങളിൽ 30 ഗ്രാം തൂക്കം വരുന്ന ഒരു മോതിരം പ്രതി
വീട്ടുകാർക്ക് നൽകിയില്ലെന്നും ഇത് ചോദ്യം ചെയ്ത് ചീത്ത വിളിച്ചതിനായിരുന്നു അക്രമമെന്നും പറയുന്നു.

Reactions

Post a Comment

0 Comments