Ticker

6/recent/ticker-posts

ജില്ലയിൽ വരും ദിവസങ്ങളിലും അതിശക്തമായ മഴ, ജാഗ്രത തുടരാൻ നിർദ്ദേശം

കാഞ്ഞങ്ങാട്:കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്  കാസർകോട് ജില്ലയിൽ വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു .
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടർ. തുടർച്ചയായി മഴ പെയ്യുന്നതിനാൽ മണ്ണിടിച്ചിനുള്ള സാധ്യത കണക്കിലെടുത്ത് മലയോരപ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം.  അപകട ഭീഷണിയുള്ള മേഖലകളിൽ നിന്ന് ജനങ്ങൾ ആവശ്യമെങ്കിൽ ദുരിതാശ്വാസ കാമ്പുകളിലേക്ക് മാറണം
നിലവിൽ വീടുകൾക്കും കാർഷിക വിളകൾക്കും വളർത്തുമൃഗങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കും അടക്കം നാശനഷ്ടം നേരിട്ടതിൻ്റെ വിവര ശേഖരണം ആഗസ്റ്റ 15നകം പൂർത്തിയാക്കാൻ കളക്ടർ നിർദ്ദേശം നൽകി. 
ഈസ്റ്റ് എളേരിയിലും മറ്റും ഉരുൾ പൊട്ടലിൻ്റെ കാരണങ്ങൾ കണ്ടെത്തുന്നതിനുള്ള സാങ്കേതിക സമിതി പ്രദേശത്തെ ജനങ്ങളുടെയും ജനപ്രതിനിധികളുടേയും  അഭിപ്രായങ്ങൾ കൂടി കേൾക്കണമെന്ന് കളക്ടർ പറഞ്ഞു.
തുടർച്ചയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായതിനാൽ കെട്ടിടങ്ങളുടെ സുരക്ഷയുറപ്പുവരുത്തുന്നതിനും ഇഴജന്തുക്കളുടെ സാന്നിധ്യം പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകി.
  അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ  ഉപകരണങ്ങൾ എല്ലായിടങ്ങളിലും ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ പൊലീസ് മേധാവി നിധിൻ രാജ് പറഞ്ഞു.അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള ഡാറ്റാബാങ്ക് ഉറപ്പുവരുത്തണമെന്നും ജില്ല പൊലീസ് മേധാവി നിർദ്ദേശിച്ചു.ദുരിതാശ്വാസ ക്യാമ്പുകളിൽ പൊലീസിന്റെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ കള്ളാർ പാലാവയൽ വില്ലേജുകളിൽ രണ്ട് ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിച്ചു വരുന്നുണ്ടെന്ന് എഡിഎം പി . ഉദയകുമാർ യോഗത്തിൽ 
അറിയിച്ചു . നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായാൽ മാത്രമേ ദുരിത ബാധിതർക്ക് വീടുകളിലേക്ക് തിരികെ
 പോകാൻ കഴിയുകയുള്ളുവെന്ന് എ ഡി എം പറഞ്ഞു
 വിവിധ വകുപ്പുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
Reactions

Post a Comment

0 Comments