Ticker

6/recent/ticker-posts

നീലേശ്വരത്ത് ആശുപത്രിയിൽ അക്രമം 5 പേർക്കെതിരെ കേസ്

നീലേശ്വരം:നീലേശ്വരത്ത് 
ആശുപത്രിയിൽ അക്രമം നടത്തിയെന്ന പരാതിയിൽ
 5 പേർക്കെതിരെ പൊലീസ് കേസെടുത്തു.
നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ രോഗിയെ കൊണ്ട് വരാൻ കൊണ്ട് വന്ന വീൽ ചെയർ നശിപ്പിക്കുകയും ഹോസ്പിറ്റലിലെ സ്റ്റാൻഡിൽ ഘടിപ്പിച്ച ലൈറ്റ് തള്ളിയിടുകയും 32000 രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസ്.
ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ ബി. നിഷാദിൻ്റെ പരാതിയിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
രോഗിയെ പെട്ടന്ന് പരിശോധിച്ചില്ലെന്നാരോപിച്ചാണ് അക്രമം നടത്തിയതെന്നും പരാതിയിൽ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയിൽ പറഞ്ഞു. ഇന്നലെ രാത്രി 11.30 നാണ് സംഭവം.
Reactions

Post a Comment

0 Comments